സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ
- പരീക്ഷകൾ വേഗത്തിൽ പൂർത്തിയാക്കി 01 06 2022 ന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
- ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കും.
- സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ സ്കൂൾ പരിസരം വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും.
- അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.
- അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും.
- എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 വരെ.
- പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 വരെ
- പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ
- 1-9 ക്ലാസുകളിലെ പരീക്ഷ 23ന് തുടങ്ങും
- ഒന്നു മുതൽ 9 വരെ ക്ലാസുകൾ ഏപ്രിൽ മെയ് മാസങ്ങളിൽ വേനൽ അവധിയ്ക്കായി അടച്ചിടും.