🛑പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
- പ്രായപരിധി
2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും.)
- വിദ്യാഭ്യാസ യോഗ്യത
സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.
മെയ് 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ/തപാല്‍മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍ : 0468-2360462
🛑മേട്രണ്‍ തസ്തികയിലേക്ക് നിയമനം
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു.
- വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
- പ്രായപരിധി
പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും പുരുഷന്മാരും അര്‍ഹരല്ല.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0484 2422458
🛑സോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ.ആർ.സി പദ്ധതിയുടെ 2022-23 അധ്യായന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
- യോഗ്യത
ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദം, രണ്ട് വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന കുട്ടികളുടെ മേഖലയിൽ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഹോണറേറിയം നൽകും.
അപേക്ഷകർ ജനനതീയതി, യോഗ്യത, താമസസ്ഥലം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- പ്രായപരിധി
പ്രായപരിധി 2022 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്.
താൽപര്യമുള്ളവർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ടി.സി.42/1800, opposite LHO SBI, പൂജപ്പുര-695012, തിരുവനന്തപുരം, ഫോൺ: 0471-2345121 എന്ന വിലാസത്തിൽ തപാൽ മുഖേന 12.05.2022 വൈകിട്ട് 5നു മുമ്പായി അപേക്ഷിക്കണം.
🛑ക്ലാർക്ക്, ഡാറ്റാ എൻട്രി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവുകൾ
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.
യോഗ്യത
1-സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
2-ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
3-ഓഫീസ് അറ്റന്‍ഡന്റ്
പ്‌ളസ് ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്‌ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.
