ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ച് ഉറപ്പാക്കുക.ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
അധ്യാപക ഒഴിവ്
BEd Malayalam, DEd(TTC), Primary Hindi... Candidates are required to CBSE school @Vengara . For interview details, pls contact: 9633 100 786,9895 078 602
whatsapp your CV https://wa.me/919895078602 ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അധ്യാപക ഒഴിവ്
അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട് .യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12ന് 9:30 ന് സ്കൂളിൽ എത്തണം. ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഗസ്റ്റ് അധ്യാപകഒഴിവ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2021-2022 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ (രണ്ട്) അതിഥി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 11ന് രാവിലെ 11 മണിക്ക് നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 11ന് രാവിലെ 11 മണിക്ക് മുൻപായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അധ്യാപക ഒഴിവ്
മലപ്പുറം , എടവണ്ണ: സീതിഹാജി സ്മാരക ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ , യു പി വിഭാഗത്തിൽ ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 11-ന് വ്യാഴം രാവിലെ 10 -ന്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്.ഫോൺ. 0483 2700620.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അധ്യാപക ഒഴിവ്
വേങ്ങര : വേങ്ങര ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സീനിയർ ഫിസിക്സ്, ജൂനിയർ കെമിസ്ട്രി ഒഴിവിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കട്ടുകളുമായി ഈ മാസം 11 നു 10 മണിക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️